
വ്യക്തിപരമായ വിവാദങ്ങളും ചൈനീസ് ചാരബന്ധം സംബന്ധിച്ച ആരോപണങ്ങളും ഉയർന്നതിനെത്തുടർന്ന് എൻവിഡിയ സിഇഒ സ്ഥാനത്തുനിന്ന് രാജിവെച്ച ജെൻസൻ ഹുവാങ് വീണ്ടും കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെ കമ്പനിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു ഈ സമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികൾ വാങ്ങിയെന്നും ജെൻസൻ ഹുവാങ് കമ്പനിയിൽ തിരിച്ചെത്തിയതോടെ ഈ ഓഹരികളുടെ വില കോടിക്കണക്കിന് ഡോളറായി ഉയർന്നു എന്നുമാണ് ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ട്രംപ് എൻവിഡിയയുടെ ഓഹരിയുമായി ബന്ധപ്പെട്ട 160 ഡോളർ സ്ട്രൈക്ക് പ്രൈസുള്ള കോൾ ഓപ്ഷനുകൾ വാങ്ങാൻ ചെലവഴിച്ചത് 34 ലക്ഷം ഡോളർ എന്നാണ് ആരോപണം. ഈ ഓപ്ഷനുകളുടെ കാലാവധി ഇന്നാണ് അവസാനിക്കുന്ന ദിവസം രാവിലെ ജെൻസൻ ഹുവാങിനെ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് വീണ്ടും നിയമിച്ചു. ഏകദേശം 9,000 ശതമാനം ലാഭം ലഭിച്ചതോടെ ഈ ഓപ്ഷൻ കരാറുകളുടെ മൂല്യം 31.2 കോടി ഡോളറിലധികമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഈ കണക്കാണ് എൻവിഡിയയിൽ ട്രംപ് നടത്തിയത് ഇ ഇൻസെയ്ൻ ട്രേഡാണെന്ന ആരോപണം ശക്തമാകാൻ കാരണം. അറിഞ്ഞുവെച്ചുകൊണ്ടുള്ള ട്രേഡിനെയാണ് ഷെയർ മാർക്കറ്റിൽ ഇൻസെൻ ട്രേഡ് എന്ന് വിളിക്കുന്നത്. പല ഓഹരി വിപണികളിലും ഇത്തരം കള്ളക്കളികൾ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ എൻവിഡിയയിൽ നടന്ന അധികാര നഷ്ടവും തിരിച്ചുവരവുമെല്ലാം ട്രംപിന്റെ തന്നെ തിരക്കഥയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്താണ് ഇൻസെൻ ട്രേഡ് ?
ഓഹരി വിപണിയിൽ അസാധാരണമായ ലാഭമോ നഷ്ടമോ ഉണ്ടാക്കുന്ന അതിസാഹസികമായ ഇടപാടുകളെയാണ് പൊതുവേ Insane Trade എന്ന് വിളിക്കുന്നത്. ഓഹരി വിപണിയിൽ ഇൻസെയ്ൻ ട്രേഡ് എന്നത് ഔദ്യോഗികമായ ഒരു സാമ്പത്തിക പദമല്ല. സാധാരണയായി അസാധാരണമായതോ അതിശയിപ്പിക്കുന്നതോ വിശ്വസിക്കാൻ പ്രയാസമുള്ളതോ ആയ ഒരു ട്രേഡിനെയാണ് ഈ പ്രയോഗംകൊണ്ട് വിശേഷിപ്പിക്കുന്നത്.










